മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് അച്ഛന് തൊ‍ഴിൽ നിഷേധം; INTUC വിട്ട് സഹപ്രവർത്തകർക്കൊപ്പം CITU വിൽ എത്തി രാജൻ, സ്വീകരണമൊരുക്കി സിപിഐഎം

Wait 5 sec.

മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് അച്ഛന് തൊഴിൽ നിഷേധിച്ച കോൺഗ്രസ് ക്രൂരതക്ക് തക്ക മറുപടി. മുള്ളൻകൊല്ലി പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ അച്ഛൻ രാജനെയാണ് ഐഎൻടിയുസിയിൽ നിന്നും പുറത്താക്കുകയും ജോലി നിഷേധിക്കുകയും ചെയ്തത്. തുടർന്ന് പുൽപ്പള്ളിയിലെ മരം കയറ്റിറക്ക് തൊഴിലാളികൾ ഐഎൻടിയുസി വിട്ട് സിപിഐഎമ്മിലെത്തി. രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐഎൻടിയുസി തൊഴിലാളികളുമാണ് സിഐടിയുവിൽ ചേർന്നത്. സിപിഐഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ഇവരെ സംഘടനയിലേക്ക് സ്വീകരിച്ചു. കോൺഗ്രസിന്റെ ക്രൂരതക്ക് തക്ക മറുപടി നൽകി സിപിഐഎമ്മിലെത്തിയ ഇവർക്ക് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിവാദ്യങ്ങൾ അർപ്പിച്ചു.ALSO READ; തദ്ദേശ തെരഞ്ഞെടുപ്പ് 2025 : പാലക്കാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകെ റഫീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:20 വർഷത്തോളമായി ഐഎൻടിയുസി തൊഴിലാളിയായിരുന്നു ശ്രീ രാജൻ. അദ്ദേഹത്തിന് മകൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എന്നതിൻ്റെ പേരിൽ തൊഴിൽ നിഷേധിച്ച് കൊടുംക്രൂരതയാണ് കോൺഗ്രസ് ചെയ്ത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐ എൻ ടി യു സി തൊഴിലാളികളും ഐ എൻ ടി യു സിയിൽ നിന്നും രാജിവെച്ച് സി ഐ ടി യുവിൽ ചേർന്നിരിക്കുകയാണ്. ഷാജി, ബാബു, ജെയിംസ്, കാദർ, ജോസൂട്ടി, മനോജ്, ഇബ്രായി,ഷാജി പിസി എന്നിവരാണ് സി പി ഐ എം പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് സി ഐ ടിയുവിൽ ചേർന്നത്. രാജൻ ഉൾപ്പെടെയുള്ള തൊഴിലാളികളോടൊപ്പം സി പി ഐ എം ഉണ്ടാവും. അഭിവാദ്യങ്ങൾThe post മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് അച്ഛന് തൊ‍ഴിൽ നിഷേധം; INTUC വിട്ട് സഹപ്രവർത്തകർക്കൊപ്പം CITU വിൽ എത്തി രാജൻ, സ്വീകരണമൊരുക്കി സിപിഐഎം appeared first on Kairali News | Kairali News Live.