തെരഞ്ഞെടുപ്പ് അടുക്കാനാകുമ്പോൾ അതൃപ്തിയിൽ പുകയുന്ന കോൺഗ്രസിൽ രാജിയുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.കോൺഗ്രസ് നടക്കാവ് മണ്ഡലം സെക്രട്ടറി ധനേഷ് ആണ് രാജി വച്ചത്. UDF -ന്റെ വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് വിവരം. അദ്ദേഹം രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചു . നടക്കാവിലെ കോൺഗ്രസ് കൗൺസിലർ നേരത്തേ രാജി വെച്ചിരുന്നു. മാത്രമല്ല നടക്കാവ് വാർഡിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇതിന് മുന്നേ ഡി സിസി സിയിൽ കൂട്ടത്തല്ല് നടക്കുകയും ചെയ്തിരുന്നു.സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനാലും വികസന വിരുദ്ധ നിലപാടുകളിലും അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും രാജി വച്ച്മാറ്റ് രസ്ത്രീയ പാർട്ടികളിൽ ചേർന്നുകൊണ്ടിരിക്കുന്നത്. നേതാക്കന്മാർ തന്നെ ഇത്തരത്തിൽ രാജി വയ്ക്കുന്നത് നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.The post കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി ; UDF -ന്റെ വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നടക്കാവ് മണ്ഡലം സെക്രട്ടറി ധനേഷ് രാജി വെച്ചു appeared first on Kairali News | Kairali News Live.