ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചസംഭവം ഗൗരവതരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകടം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി എന്നും ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ വേണമെന്നും ദേശീയപാത നിർമ്മാണ പ്രശ്നങ്ങൾ നേരത്തെ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് എന്നും മന്ത്രി പറഞ്ഞു.ALSO READ: കാസർകോഡ് നഗരസഭയിൽ ലീഗ് നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: സംഭവം വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി പരാതി ഉയർന്നതിനെ തുടർന്നുള്ള വോട്ടർ പട്ടിക ഹിയറിങ്ങിനിടെവ്യാഴം പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായത്. 2023 ഫെബ്രുവരിയിലാണ് 12.75 കിലോമീറ്റർ ദൂരത്തിൽ ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. 1800 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം പുരോഗമിച്ചു വരുന്നത്. അരൂർ മുതൽ തുറവൂർ വരെയാണ് ഇതിന്റെ ദൈർഘ്യം. 362 പില്ലറുകളിൽ 3652ഗർഡറുകളാണ് ഉള്ളത് ഇതിൽ 85 ശതമാനവും നിർമ്മാണം പൂർത്തികരിച്ചു വളരെ കുറച്ചു ഗർഡറുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത് ഇത്തരം ഗാർഡറുകളുടെ നിർമ്മാണത്തിനിടയിലാണ് ഒരു ഭാഗം മറിഞ്ഞ് മറ്റൊരു ഗാർഡറിന് മുകളിൽ വീഴുകയും അങ്ങനെ രണ്ട് ഗർഡറുകൾ കൂടി പിക്കപ്പിന് മുകളിലേക്ക് പതിക്കുകയും ചെയ്തത്. രണ്ടര മണിക്കൂറിനു ശേഷമാണ് പിക്കപ്പിന് മുകളിൽ പതിച്ച ഗർഡറുകൾ നീക്കം ചെയ്തത്. ഒരാളുടെ ജീവനാണ് നഷ്ടപ്പെട്ടത് എങ്കിലും അത് വളരെ വേദന നിറഞ്ഞതാണെന്ന് അരൂർ എംഎൽഎ ദിലീമ ജോജോ പറഞ്ഞു.വരുന്ന മാർച്ചിന് മുൻപ് ഇതിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ ആയിരുന്നു കരാർ അടിസ്ഥാനത്തിലുള്ള നിർദ്ദേശം. അതിന്റെ ഭാഗമായുള്ള നിർമ്മാണം നടന്നുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സാധാരണഗതിയിൽ ഇവിടെ നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ മറ്റു വഴികളിലൂടെയാണ് വാഹനം കടത്തിവിടാറുള്ളത്. പള്ളിപ്പാട് സ്വദേശിയായ രാജേഷാണ് അപകടത്തിൽ എറണാകുളം മരണമടഞ്ഞത്. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.അതേസമയം മരണപ്പെട്ടയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം പറഞ്ഞു. അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്ന് സുഹൃത്ത് ജോമോൻ. നഷ്ടപരപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല എന്നും ഇവർ പറഞ്ഞു.The post ‘അരൂരിലെ അപകടം ഗൗരവതരം; അടിയന്തരമായി ഇടപെടണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു’; മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.