പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. മുൻസിപ്പാലിറ്റിയിലെ 40 വാർഡുകളിലെ ആദ്യ ഘട്ട സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.പാലക്കാട് നഗരസഭ തിരിച്ചു പിടിക്കാൻ കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കി എൽഡിഎഫ്. 53 വാർഡുകളുള്ള പാലക്കാട് നഗരസഭയിലെ 40 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുനിസിപ്പാലിറ്റിയെ ബിജെപി നശിപ്പിച്ചുവെന്ന് എ കെ ബാലൻ പറഞ്ഞു.ALSO READ: കച്ചമുറുക്കി കളത്തിലേക്ക്; എറണാകുളം ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുസിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ നൗഷാദ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് നേതാക്കളായ സി പി പ്രമോദ്, വിജയൻ കുനിശേരി , ഡോ പി സരിൻ, എ രാമസ്വാമി, അഡ്വ. കുശലകുമാർ, കെ ആർ ഗോപിനാഥ്, എന്നിവർ പ്രസംഗിച്ചു. കെ കൃഷ്ണൻകുട്ടി ചെയർമാനും സി പി പ്രമോദ് സെക്രട്ടറിയുമായി 501 അംഗ എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.The post നഗരസഭ തിരിച്ചു പിടിക്കാൻ അവരിറങ്ങും; പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.