ഹിറ്റ്ലറിന് ജനിതകരോഗമായ കാള്‍മാൻ സിൻഡ്രോം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവേഷകര്‍.ഹിറ്റ്ലര്‍ സ്വയം വെടിവച്ച് മരിക്കുമ്പോള്‍ സോഫായില്‍ പറ്റിയ ഒരു രക്തസാംപിള്‍ ഗവേഷകര്‍ക്ക് ലഭിച്ചതോടെയാണ് ഈ കണ്ടെത്തലിന് വ‍ഴിതുറന്നത്. കുറഞ്ഞ ടെസ്റ്റോസ്റ്റെറോണിൻ്റെ ഉത്പാദനമുള്ളതും വലുപ്പം കുറഞ്ഞ ജനനേന്ദ്രിയത്തിനും പുറത്തേക്ക് വരാത്ത വൃഷ്ണങ്ങള്‍ എന്നിവ കാള്‍മാന്‍ സിന്‍ഡ്രോമിന് കാരണമാകാം.ഹിറ്റ്ലര്‍ തൻ്റെ ജീവിതത്തിലുടനീളം സ്ത്രീകളോട് അകല്‍ച്ച കാട്ടിയിരുന്നു. സ്ത്രീകളുടെ സാമീപ്യം അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അകലം പാലിച്ചിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായെന്നും പോട്ട്സ്ഡാം സര്‍വകലാശാലയിലെ അലക്സ് കേ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് കാള്‍മാൻ സിൻഡ്രോം ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതായിരിക്കാം അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരമെന്നും അലക്സ് കേ ഉറപ്പിച്ചു പറയുന്നു. ‘ഹിറ്റ്ലേര്സ് ഡിഎന്‍എ: ബ്ലൂപ്രിന്റ് ഓഫ് എ ഡിക്ടേറ്റര്‍’ എന്ന പുതിയ ഡോക്യുമെന്ററിയില്‍ ഡിഎന്‍എ പഠനത്തിലെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുമെന്നാണ് വിദേശ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയിലെ ചാനല്‍ 4 ലാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി സംപ്രേക്ഷണം ചെയ്യുക.കാള്‍മാൻ സിൻഡ്രോമിന് പുറമേ ഓട്ടിസവും ചിത്തഭ്രമവും ബൈപോളാര്‍ ഡിസോര്‍ഡറും ഉണ്ടാകാനുള്ള സാധ്യതയും ഡിഎൻഎ പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ രോഗം ഒരു പ്രത്യേക ജീനിലെ മാറ്റം കാരണം ഉണ്ടാകുന്ന ജനിതക വൈകല്യമാണിത്. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കാം. ഹോർമോൺ തെറാപ്പിയാണ് നിലവിലുള്ള ചികിത്സ എന്നു പറയുന്നത്. ലൈംഗിക ഹോർമോണുകൾ നൽകുന്നതിലൂടെ ലൈംഗിക വളർച്ചയെയും പ്രത്യുത്പാദനക്ഷമതയെയും സഹായിക്കാൻ കഴിയും. അതുപോലെ ഈ രോഗമുള്ളവര്‍ക്ക് മണക്കാനുള്ള ക‍ഴിവും നഷ്ടപ്പെടുന്നു. ഉദാഹരണത്തിന് പാകം ചെയ്ത ഭക്ഷണം കേടായോ എന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്നത്. The post ഹിറ്റ്ലറിനുണ്ടായിരുന്നത് കാള്മാൻ സിന്ഡ്രോമെന്ന് തെളിഞ്ഞു; എന്താണ് ഈ സിന്ഡ്രോം എന്നറിയാം appeared first on Kairali News | Kairali News Live.