ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ജെഡിയു കരുത്ത് കാട്ടിയതോടെ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം സ്വപ്നം മാത്രമാകും. നിതീഷ് കുമാറിന് പുറമെ ചിരാഗ് പാസ്വാനും കരുത്തുകൂട്ടിയതോടെ ബിജെപിക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ല . അതേ സമയം പ്രശാന്ത് കിഷോറും,അസദുദ്ദീൻ ഒവൈസിയും വോട്ട് കട്ടറായതും എൻഡിഎയ്ക്ക് ഗുണമായി. 2020ൽ 43 സീറ്റുകൾ മാത്രം നേടിയ ജെഡിയു ഇത്തവണ നിതീഷ് കുമാറിൻ്റെ തന്ത്രങ്ങളിൽ അതി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബീഹാറിൽ അധികാരത്തിൽ എത്തിയാൽ ജെഡിയുവിനെ ഹൈജാക്ക് ചെയ്യാനും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വെച്ചിരുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രി ആവുക.ALSO READ: നഗരസഭ തിരിച്ചു പിടിക്കാൻ അവരിറങ്ങും; പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുജെഡിയുവിന് പുറമെ ബിഹാർ തെരഞ്ഞെടുപ്പിൽ കരുത്ത് കൂട്ടിയത് ചിരാഗ് പാസ്വാൻ ആണ്. വലിയ മുന്നേറ്റം നടത്തിയ ചിരാഗ് കൂടുതൽ ശക്തനാകാനുള്ള നീക്കങ്ങൾ ആണ് നടത്തുന്നത്. sir നടപ്പാക്കിയതും, സ്ത്രീകൾക്ക് 10000 രൂപ പ്രഖ്യാപിച്ചു വനിത വോട്ടുകൾ ഉറപ്പിക്കാൻ കഴിഞ്ഞതും എൻഡിഎയ്ക്ക് വലിയ തോതിൽ ഗുണം ചെയ്തു. യാദവ്, ന്യൂനപക്ഷ വോട്ടുകൾ അടക്കം നേടാനും എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അതേ സമയം പ്രശാന്ത് കിഷോർ, അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ വോട്ട് കട്ടർ ആയതും എൻഡിഎയ്ക്ക് വലിയ തോതിൽ സഹായമായിട്ടുണ്ട്. അതേ സമയം മഹാഗദ്ബന്ധൻ വോട്ട് കൊള്ള ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർത്തിക്കാട്ടിയെങ്കിലും അതൊന്നും വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറ്റവും വലിയ തിരിച്ചടി നേരിടുകയും ചെയ്തു.. The post നിതീഷിനൊപ്പം കരുത്തുകാട്ടി ചിരാഗ് പാസ്വാനും; ജെഡിയു തിളങ്ങിയതോടെ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം സ്വപ്നം മാത്രമാകും appeared first on Kairali News | Kairali News Live.