മണ്ഡല കാലത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത് എന്ന് പി എസ് പ്രശാന്ത്. 12000 പേർ പമ്പയിൽ വന്നാലും ഇപ്പോൾ പ്രശ്നമില്ല. എല്ലാ സംവിധാനങ്ങളും പമ്പയിൽ അടക്കം ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബോർഡിൻ്റെ കാലാവധി നീട്ടും എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. കെ ജയകുമാർ തനിക്ക് ശേഷം വരുന്നത് സന്തോഷമുള്ള കാര്യമാണ്. കെ ജയകുമാർ ശബരിമലയുടെ തലപ്പത്തേക്ക് വരുന്നത് സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെ ഭാഗമാണ്. കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആകുന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.Also read: വാക്ക് പാലിച്ച് സർക്കാർ; സംഭരിച്ച നെല്ലിൻ്റെ തുക നൽകി തുടങ്ങിമനസാക്ഷിക്ക് മുന്നിൽ താൻ തെറ്റുകാരനല്ല. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ബോർഡിൻ്റെ 2 വർഷത്തെ പ്രവർത്തനം സത്യസന്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. തന്റെ ആസ്തി മൂന്നുലക്ഷത്തിൽ താഴെ മാത്രമാണ്. ഏത് അന്വേഷണവും നടത്തിക്കോട്ടെ. പ്രതിപക്ഷ നേതാവിനെയും വെല്ലുവിളിക്കുകയാണ്. ഭൂമി മലയാളത്തിൽ ഒരു സ്വത്തും തന്റെ പേരിലില്ല. എന്തെങ്കിലും സ്വത്തുണ്ടെങ്കിൽ അത് ഭാര്യയുടെ പേരിലുള്ളതാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയതിന് ശേഷമുള്ളതല്ല. ഭാര്യയുടേത് പാരമ്പര്യ സ്വത്താണ് എന്നും അദ്ദേഹം പ്രതികരിച്ചു.The post ‘മണ്ഡല കാലത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്’: പി എസ് പ്രശാന്ത് appeared first on Kairali News | Kairali News Live.