തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തർക്കം രൂക്ഷം

Wait 5 sec.

തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പകുതിയോളം സീറ്റ് മാത്രമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കോർപ്പറേഷൻ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ കോർ കമ്മിറ്റിക്ക് നൽകിയ പട്ടിക മാറ്റിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നാണ് പ്രധാന പരാതിയായി ഉയരുന്നത്.Also read: വാക്ക് പാലിച്ച് സർക്കാർ; സംഭരിച്ച നെല്ലിൻ്റെ തുക നൽകി തുടങ്ങികോർപ്പറേഷനിലെ പല ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്തതോടെ പ്രദേശത്തെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായി.ജനറൽ സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥിയാക്കിയതിലും പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. കോർപ്പറേഷനിലെ 24 ഡിവിഷനിലും ജില്ലാ പഞ്ചായത്തിലെ 13 ഡിവിഷനിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പ്രാദേശിക തലത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി എന്നുള്ള ആരോപണവും രൂക്ഷമാകുന്നുണ്ട്.Explosion in Congress in Thrissur. Dispute in Congress over the announcement of candidates for the first phase of local body elections.The post തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.