കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് ലോറിയുടെ പുറകില്‍ ഇടിച്ചത്. ബസ് യാത്രക്കാരായ 15 ഓളം പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. Also read – ‘സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി’: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻകൊടകര പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട ലോറി നിര്‍ത്താതെ പോയതായാണ് വിവരം.content summary: A KSRTC Superfast bus hit the back of a lorry. The accident happened around 5: 30 A M near the Kodakara flyover.The post കൊടകരയില് കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; 15 പേര്ക്ക് പരുക്ക് appeared first on Kairali News | Kairali News Live.