കൊല്ലം തട്ടാമല സ്വദേശിയായ യുവശാസ്ത്രജ്ഞൻ സ്പെയിനിൽ മുങ്ങി കടലിൽ മരിച്ചെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷ് (28) ആണ് മരിച്ചതായി വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം ഉണ്ടായതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.രണ്ടാം തീയതി വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് സംസാരിച്ച ശേഷം പിന്നീട് വിളിക്കാതിരുന്നതിനെ തുടർന്ന് ജർമനിയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്പെയിനിലെ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ലാൻസറോട്ട് ലാസ് പാമാസ് ദീപിലെ കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിക്കുന്നത്. ഒരു ജർമനിക്കാരനും റുമാനിയാക്കാരനുമാണ് ഒപ്പമുണ്ടായിരുന്നത്. ഇതിൽ ജ്യോതിഷിനൊടൊപ്പം റുമാനിയാക്കാരനെയും കാണാതായിരുന്നു. അപകടത്തിൽ നിന്നും രക്ഷപെട്ട ജർമനിക്കാരനാണ് അപകട വിവരം അറിയിച്ചത്.Also read: കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; 15 പേര്‍ക്ക് പരുക്ക്മരണം നടന്ന വിവരം വീട്ടിൽ അറിയുന്നത് ഒരാഴ്ചയ്ക്കു ശേഷമാണ്. പൂന ഐ.ഐ.എസ്.ഇ ആറിൽ നിന്നും ബി.എസ്.എം.എസ് ബിരുദമെടുത്ത ശേഷം ഡവലപ്പ്മെൻ്റൽ ബയോളജിയിൽ ഡോക്ട്രേറ്റ് എടുക്കുന്നതിനായി ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിവരികയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.The post യുവശാസ്ത്രജ്ഞൻ സ്പെയിനിൽ മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.