തമ്മനം കുടിവെള്ള ടാങ്ക് തകര്‍ച്ച: കൊച്ചി നഗരത്തില്‍ ജലവിതരണം തടസ്സപ്പെടും

Wait 5 sec.

തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നതിനാല്‍ കൊച്ചി നഗരത്തില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തി വെക്കുന്നത്.കുടിവെള്ളം എത്തിക്കാനുള്ള മറ്റ് നടപടികള്‍ കൊച്ചി നഗരസഭയും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തും സ്വീകരിക്കും. രണ്ട് കമ്പാര്‍ട്ട്‌മെന്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാര്‍ട്ട്‌മെന്റാണ് തകര്‍ന്നത്. ഇരു കമ്പാര്‍ട്ട്‌മെന്റുകളെയും തമ്മില്‍ വേര്‍തിരിച്ച ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാന്‍ കഴിയൂ.Also read – ‘ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല; മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്ത’: മന്ത്രി വി എന്‍ വാസവന്‍കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന് ഉണ്ടായത് വന്‍ നാശ നഷ്ടമാണ്. 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നത്. സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കെന്നും മന്ത്രി പറഞ്ഞു. The post തമ്മനം കുടിവെള്ള ടാങ്ക് തകര്‍ച്ച: കൊച്ചി നഗരത്തില്‍ ജലവിതരണം തടസ്സപ്പെടും appeared first on Kairali News | Kairali News Live.