മിന്നൽ വേഗത്തിൽ സ്വർണവില; പവന് 1800 രൂപ കൂടി

Wait 5 sec.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 1800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 92600 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. ഇന്നലെ ഒരു പവന് സ്വർണത്തിന് 90800 രൂപയായിരുന്നു നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,575 രൂപയാണ് വില. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.Also read: പാലക്കാടിന് വീണ്ടും കോടിശ്വരൻ; ഭാഗ്യതാര.ബി .റ്റി – 28 ലോട്ടറി ഫലം പുറത്ത്അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.Gold prices in the state have increased again. One pound of gold has increased by Rs. 1,800.The post മിന്നൽ വേഗത്തിൽ സ്വർണവില; പവന് 1800 രൂപ കൂടി appeared first on Kairali News | Kairali News Live.