കേരളത്തിന്റെ ഭാവിക്ക് LDF വീണ്ടും വരണം, സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും; തെരെഞ്ഞെടുപ്പിന് പൂര്‍ണസജ്ജം: ടി പി രാമകൃഷ്ണന്‍

Wait 5 sec.

തദ്ദേശ തെരെഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്.അത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. കേരളത്തിന്റെ ഭാവിക്ക് LDF വീണ്ടും വരണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.അതേസമയം രഹസ്യധാരണ ആരുമായില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രം ബന്ധം. വര്‍ഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിക്കും SDPI യ്ക്കും യുഡിഎഫുമായി ആണ് ബന്ധം. എന്നാല്‍ എല്‍ഡിഎഫിന് വര്‍ഗീയ കക്ഷികളുമായി ബന്ധമില്ല, അന്തര്‍ധാരയില്ല, ബന്ധം ഉണ്ടാകില്ലെന്നും ടിപി രാമകൃഷ്ണന്‍ തറപ്പിച്ചു പറഞ്ഞു. Also read – ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി; ഒറ്റക്ക് മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥന: അനുനയ നീക്കവുമായി നേതാക്കള്‍LDF ല്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ട് വരുന്നവര്‍ LDF ന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടിപി പറഞ്ഞു. SIR നിലപാടില്‍ സിപിഐഎമ്മിന് മാറ്റമില്ല .ബിജെപി ഒഴിച്ചുള്ള എല്ലാപാര്‍ട്ടികള്‍ക്കും അക്കാര്യത്തില്‍ ഒരേ നിലപാടാണ്. അതേസമയം SIR ഈ തെരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.The post കേരളത്തിന്റെ ഭാവിക്ക് LDF വീണ്ടും വരണം, സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും; തെരെഞ്ഞെടുപ്പിന് പൂര്‍ണസജ്ജം: ടി പി രാമകൃഷ്ണന്‍ appeared first on Kairali News | Kairali News Live.