മത രാഷ്ട്രീയ വാദികളോട് അകലം പാലിയ്ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. അടുത്തിടെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ നിർണായകമായ ആഹ്വാനം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം കൂട്ടുകെട്ടുകൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ നെഞ്ചേറ്റിയവരെ പൊതുരംഗത്തുനിന്നും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ് എന്നും യോഗത്തിൽ പറഞ്ഞു.ALSO READ: കേരളത്തിന്റെ ഭാവിക്ക് LDF വീണ്ടും വരണം, സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും; തെരെഞ്ഞെടുപ്പിന് പൂര്‍ണസജ്ജം: ടി പി രാമകൃഷ്ണന്‍ഇത്തരം ഭൂരിപക്ഷ, ന്യൂനപക്ഷ കക്ഷികൾക്ക് ജനാധിപത്യ പ്രക്രിയയിൽ ഇടം നൽകി മാന്യത കൊടുക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നുThe post മതരാഷ്ട്രീയവാദികളോട് അകലം പാലിക്കണം; തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ പ്രത്യാഘാതമുണ്ടാക്കും: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.