കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാത്തതിനെ സംബന്ധിച്ച് കോൺഗ്രസിൽ തർക്കം. പെയ്മെന്റ് സീറ്റ് ആക്ഷേപം നിലനിൽക്കുന്ന പുതുപ്പാടി ഡിവിഷനിലാണ് തർക്കം തുടരുന്നത്. പുതുപ്പാടി സീറ്റിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കണം എന്നാണ് പ്രധാന ആവശ്യം.കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുകയാണ്. പിന്നോക്ക വിഭാഗങ്ങളെ പാടെ അവഗണിക്കുന്നു എന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തിയത് കോൺഗ്രസിന് തലവേദനയായി. കാരശ്ശേരി, കോടഞ്ചേരി, കൂരാച്ചുണ്ട്, താമരശ്ശേരി, ഓമശ്ശേരി, ഡിവിഷനുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിച്ചപ്പോൾ പുതുപ്പാടി സീറ്റ് പിന്നോക്ക വിഭാഗത്തിന് നൽകണം എന്നാണ് പ്രധാന ആവശ്യം.ALSO READ: മതരാഷ്ട്രീയവാദികളോട് അകലം പാലിക്കണം; തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ പ്രത്യാഘാതമുണ്ടാക്കും: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിനിലവിൽ പേയ്മൻ്റ് സീറ്റ് ആരോപണം നിലനിൽക്കുന്ന സീറ്റാണ് പുതുപ്പാടി. പ്രവാസി വ്യവസായിക്ക് സീറ്റ് നൽകാനുള്ള നീക്കമാണ് തർക്കത്തിൽ കലാശിച്ചത്. പ്രശ്നം KPCC യ്ക്ക് മുമ്പാകെ എത്തി. ഇത് നിലനിൽക്കുന്നതിനിടെയാണ് സാമുദായിക സന്തുലിതാവസ്ഥ പാലിക്കാത്തത് സംബന്ധിച്ച് കോൺഗ്രസിൽ പുതിയ തർക്കം ഉടലെടുത്തത്. പുതുപ്പാടി സീറ്റിൽ KPCC സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 28 ൽ 14 ഡിവിഷനിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.The post പെയ്മെന്റ് സീറ്റ് ആക്ഷേപം: സാമുദായിക സന്തുലിതാവസ്ഥ പാലിക്കുന്നില്ല, പുതുപ്പാടി ഡിവിഷനിൽ അന്തമില്ലാത്ത പോര് appeared first on Kairali News | Kairali News Live.