തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. കേരളത്തിന്റെ ഭാവിക്ക് എല്‍ഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, എല്‍ഡിഎഫില്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ടുവരുന്നവര്‍ മുന്നണിയുടെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കുമെന്നും ടിപി വ്യക്തമാക്കി