വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ ആകമൊത്തം പെട്ട അവസ്ഥയിലാണ് ബിജെപി. ബിജെപിയെ ഒന്നാകെ വെട്ടിലാക്കി വിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുകയാണ്. തിരുവനന്തപുരം തൃക്കണ്ണാപുരത്തുമാണ് ബിജെപി ക്ക് വിമത സ്ഥാനാര്‍ഥികള്‍ എത്തിയത്. RSS നേതാവ് ആനന്ദാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരിക്കുമെന്ന വിവരം ആനന്ദ് തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.Also read – ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി; ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…തൃക്കണ്ണാപുരം വാർഡിൻ്റെ സമഗ്ര വികസനത്തിന് കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ സ്വതന്ത്ര സ്ഥാനാർത്തിയായി ഞാൻ മത്സരിക്കുന്ന വിവരം എൻറെ എല്ലാ സുഹൃത്തുക്കളെയും സന്തോഷപൂർവ്വം അറിയിക്കുന്നു. നിങ്ങൾ എല്ലാവരുടേയും സഹകരണവും പിൻതുണയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു…….അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിഡിജെഎസ് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അതേസമയംമുന്നണി മര്യാദ പാലിച്ചില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്നുമാണ് ബിഡിജെഎസ് നിലപാട്.The post ബിജെപിയെ വെട്ടിലാക്കി വിമതര് രംഗത്ത് appeared first on Kairali News | Kairali News Live.