പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും ചിത്രം നിറഞ്ഞ സദസ്സിലാണ് ഓടുന്നത്. ഇപ്പോഴിതാ ചിത്രം ഒരു റെക്കോർഡിലേക്കുളള കുതിപ്പിലാണ്. ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയത്.ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ഇതുവരെയായി ആഗോളതലത്തിൽ 70 കോടിയിലധികം രൂപ നേടിയിരിക്കുന്നു. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും നല്ല അഭിപ്രായങ്ങള ആണ് ചിത്രം സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഈ കുതിപ്പ് തുടർന്നാൽ ചിത്രം വൈകാതെ തന്നെ 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.ALSO READ: ബിടിഎസ് ആർമിക്ക് ഇത് ‘ഗോൾഡൻ’ നാളുകൾ; ജങ് കുക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ, ടിക്കറ്റ് വിൽപ്പന ആരംഭിച്ചുഈ വർഷം തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടിയിലധികം കളക്ഷൻ നേടിയ മലയാളത്തിലെ ആദ്യ നടൻ എന്ന റെക്കോർഡ് മോഹൻലാൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, 50 കോടിയിലധികം നേടുന്ന ചിത്രം എന്ന റെക്കോർഡ് പ്രണവ് മോഹൻലാലും സ്വന്തമാക്കിയിരിക്കുകയാണ്. The post ‘പേടിപ്പിച്ച്’ 100 കോടി ക്ലബ്ബിലേക്ക്; കുതിപ്പ് തുടർന്ന് ‘ഡീയസ് ഈറെ’ appeared first on Kairali News | Kairali News Live.