വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിന് സിപിഐഎം മാത്രമല്ല എല്‍ഡിഎഫ് ഒന്നാകെ പൂര്‍ണ സജ്ജമാണെന്ന് എം എ ബേബി. തുടര്‍ച്ചയായി ഉണ്ടായ ഭരണം മൂലമുണ്ടായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും.ദുഷ്പ്രചരണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും എം എ ബേബി പറഞ്ഞു.അതേസമയം കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ് ആശുപത്രികളില്‍ ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്, അത് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും എംഎ ബേബി പറഞ്ഞു.Also read – ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി; ഒറ്റക്ക് മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥന: അനുനയ നീക്കവുമായി നേതാക്കള്‍SIR എന്നത് BJPക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുത്ത കരാര്‍ പണിയാണ്. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കമ്മീഷന്റേത് തൃപ്തികരമല്ലാത്ത മറുപടിയാണ്. കമ്മീഷന്‍ ഇത്രയും തുറന്നുകാണിക്കപ്പെട്ട കാലം ഇതുവരെയുണ്ടായിട്ടില്ല. അര്‍ഹരെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനമാണ് ഗ്യാനേഷ് കുമാറിന്റേതെന്നും എംഎ ബേബി പറഞ്ഞു.സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 12 മണിക്കാണ് നടക്കുക.അന്തിമ വോട്ടർപ്പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.The post തെരഞ്ഞെടുപ്പിന് എല്ഡിഎഫ് പൂര്ണ സജ്ജം: എം എ ബേബി appeared first on Kairali News | Kairali News Live.