തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ യുഡിഎഫിൽ തർക്കങ്ങളുടെയും അതൃപ്തിയുടെയും ഘോഷയാത്രയാണ്. ഇപ്പോഴിതാ ഇടുക്കി യുഡിഎഫിലാണ് തർക്കം മുറുകുന്നത്. മുന്നണി വിടുമെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റില്ല എന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവനയിലാണ് ലീഗ് പ്രകോപിതരായത്. ജില്ലാ പഞ്ചായത്തിൽ മുസ്ലിം ലീഗിന് സീറ്റില്ല എന്ന് യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴി പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്തിൽ കൂടാതെ അടിമാലി ബ്ലോക്ക് പഞ്ചായത്തിലും ലീഗിന് സീറ്റ് നൽകിയിട്ടില്ല.ALSO READ: ‘അ‍ഴിമതിക്കാരെ സഹിക്കും, എന്നാല്‍ ക‍ഴിവില്ലാത്തവരെ സഹിക്കില്ല, ഇന്ത്യയിലെ രാഹുൽ ഗാന്ധി ബ്രാൻഡ് എന്നത് കഴിവില്ലായ്മയാണ്’: ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്അതേസമയം ദേവികുളം നിയോജക മണ്ഡലത്തിൽ ലീഗിനെ പാടെ അവഗണിച്ചുവെന്നും അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ദേവികുളം നിയോജകമണ്ഡലത്തിൽ തനിയെ മത്സരിക്കുമെന്നും ജില്ലാ ലീഗ് നേതൃത്വം അറിയിച്ച് രംഗത്തെത്തി.The post ഇടുക്കി യുഡിഎഫിൽ തർക്കം മുറുകുന്നു; അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീഗ്; പ്രകോപിപ്പിച്ചത് ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകാത്തത് appeared first on Kairali News | Kairali News Live.