കോട്ടയത്തും വെൽഫെയർ പാർട്ടിയുമായി കൈകോർത്ത് യു ഡി എഫ്. മുന്നണിയുടെ സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകി. കോൺഗ്രസ് റെബലാണ് ഈ സീറ്റിൽ മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിലാണ് റെബൽ സ്ഥാനാർഥി മത്സരിക്കുന്നത്. കോൺഗ്രസിന്‍റെ ഉറച്ചസീറ്റാണ് വെൽഫെയറിന് നൽകിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് റസീന നജീബെന്ന സ്ഥാനാർഥിയെ ഇവിടെ കളത്തിൽ ഇറക്കിയത്. വെൽഫയർ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ഒഴിവാക്കിയാണ് ഇവരിവിടെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത്. അതേസമയം വെൽഫെയർ പാർട്ടിയുടെ ജില്ലയിലെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ തങ്ങളുടെ സ്ഥാനാർത്ഥിയാണ് ഇവരെന്നും വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചുള്ള പോസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ALSO READ; സീറ്റ് ചർച്ച : ആലപ്പുഴ കോൺഗ്രസിൽ തമ്മിലടി; ‘ഡിസിസിക്ക് മുന്നിൽ യൂത്ത്കോൺഗ്രസിന് അവഗണന’ എന്ന് പോസ്റ്റർസീറ്റ് നൽകിയതിൽ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നുണ്ട്. വെൽഫെയർ പാർട്ടിയെ തൃപ്തിപ്പെടുത്താൻ ലീഗിനെയും അവഗണിച്ചതായി ആരോപണമുണ്ട്. ലീഗിന് വിജയസാധ്യതയില്ലാത്ത വാർഡാണ് നിലവിൽ നൽകിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി കൂടുന്നതിൽ അത്യപ്തി പരസ്യമാക്കി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.updating…The post കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക്; ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നതിൽ പരസ്യ അതൃപ്തിയുമായി നേതാക്കൾ appeared first on Kairali News | Kairali News Live.