ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങളാണ് നീക്കം ചെയ്തു. മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരും. ALSO READ: യുപിയിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി സംഭവം; വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറുമെന്ന് എസ് എഫ് ഐഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി. സംഘം സ്ഫോടന വസ്തുക്കൾ അടക്കം വാങ്ങിയ കടകൾ പൊലീസ് കണ്ടെത്തി. ക്വാറി ഉടമകൾ എന്ന വ്യാജേനയാണ് പ്രതികൾ അമോണിയം നൈട്രേറ്റ് വാങ്ങിയത്. അതേ സമയം തുടർച്ചയായ നാലാം ദിവസവും രാജ്യ തലസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുകയാണ്.English summary : Vehicles damaged in blast near Delhi’s Red Fort removed.The post ദില്ലി സ്ഫോടനം: പൊട്ടിത്തെറിച്ച വാഹനങ്ങൾ നീക്കം ചെയ്തു appeared first on Kairali News | Kairali News Live.