ആലപ്പു‍ഴയിലും കോൺഗ്രസ് മതന്യൂനപക്ഷങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെന്ന ആരോപണം ശക്തം; ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം പൂജ്യം

Wait 5 sec.

കൊല്ലത്തിന് പിന്നാലെ ആലപ്പു‍ഴയിലും കോൺഗ്രസ് മതന്യൂനപക്ഷങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെന്ന ആരോപണം ശക്തം. തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിപ്പാട് കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകാതെ കേവലം വോട്ട് കുത്തികളായി തരംതാഴ്ത്തിയതായി പരക്കെ ആക്ഷേപമുണ്ട്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മൊത്തത്തിലുള്ള 14 ഡിവിഷനുകളിൽ ഒരു ഡിവിഷനിൽ പോലും മുസ്ലീം സ്ഥാനാർത്ഥിയില്ല എന്നത് ശ്രദ്ധേയമാണ്. 18 വാർഡുകളുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ഘടക കക്ഷിയായ മുസ്ലീം ലീഗിനും ആർ എസ് പിക്കും നൽകിയത് ഒഴിച്ചുള്ള 13 വാർഡിലും കോൺഗ്രസ് പാർട്ടിക്ക് മുസ്ലീം സ്ഥാനാർത്ഥിയില്ല. ALSO READ; ‘മതന്യൂനപക്ഷങ്ങൾക്ക് ഡിസിസി വില കൽപ്പിക്കുന്നില്ല’; കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മഹിളാ കോൺഗ്രസ് നേതാവ്മാത്രമല്ല തൃക്കുന്നപ്പുഴയിലെ രണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലും മുസ്ലീം അവഗണനയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ലീം സമുദായത്തിന് അർഹമായ പരിഗണന നൽകിയില്ലയെന്ന് സമുദായംഗങ്ങൾ പരാതി ഉന്നയിച്ചിട്ടുണ്ട്.The post ആലപ്പു‍ഴയിലും കോൺഗ്രസ് മതന്യൂനപക്ഷങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെന്ന ആരോപണം ശക്തം; ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം പൂജ്യം appeared first on Kairali News | Kairali News Live.