തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിർണയങ്ങൾ പൂർത്തിയായി പ്രചാരണം പുരോഗമിക്കുമ്പോഴും കോൺഗ്രസിൽ ഇപ്പോഴും സീറ്റ് നിർണയത്തിൽ തമ്മിലടി തുടരുകയാണ്. വിവിധ ഡിസിസികളിൽ നേതാക്കളടക്കം സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി മുന്നോട്ട് വരികയാണ്. ഇപ്പോഴിതാ ആലപ്പുഴ കോൺഗ്രസിൽ സീറ്റ് ചർച്ചയുമായി പരസ്യമായി തർക്കം നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡിസിസി ഓഫീസിന് മുന്നിൽ സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്റർ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. സീറ്റുകൾ കൂട്ട് കച്ചവടം നടത്തുന്നു എന്നും യൂത്ത് കോൺഗ്രസിന് അവഗണനയെന്നും പോസ്റ്ററിൽ ഉണ്ട്. ALSO READ: സമ്മർദത്തിന് ഒടുവിൽ വഴങ്ങി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനംയൂത്ത്കോൺഗ്രസിന് ജില്ലയിൽ അവഗണന എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.ALSO READ: പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി; രാജിവെച്ച് ഇറങ്ങിയവർ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുംThe post സീറ്റ് ചർച്ച : ആലപ്പുഴ കോൺഗ്രസിൽ തമ്മിലടി; ‘ഡിസിസിക്ക് മുന്നിൽ യൂത്ത്കോൺഗ്രസിന് അവഗണന’ എന്ന് പോസ്റ്റർ appeared first on Kairali News | Kairali News Live.