കൊച്ചി | അമ്മയുടെ കൂടെ കിടന്നതിന് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ ആണ്‍ സുഹൃത്തും അമ്മയും അറസ്റ്റില്‍. കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ ഒന്നാം പ്രതിയും അമ്മയുടെ ആണ്‍സുഹൃത്ത് രണ്ടാം പ്രതിയുമാണ്.കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ്‍ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു.ബാത്‌റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ല. അമ്മ കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പിച്ചതായും എഫ് ഐ ആറില്‍ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.