തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

Wait 5 sec.

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി.ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി തുടരവെയാണ് അദ്ദേഹത്തെ തേടി പുതിയ പദവി എത്തുന്നത്.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.