ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

Wait 5 sec.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ചവറ മുകുന്ദപുരം സ്വദേശി നവാസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് അനുകൂല സംഘടനയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ് ആയിരുന്നു ഇയാൾ.ALSO READ: ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനു ശേഷം പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പൊലീസുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും ഇതിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു.English summary : A case has been filed against a UDF worker for allegedly sexually assaulting a policewoman on night duty.The post ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ് appeared first on Kairali News | Kairali News Live.