തിരുവനന്തപുരം കോർപ്പറേഷനിലെ പ്രായം കുറഞ്ഞ സ്ഥാനാർഥി മഗ്ന്നയാണ്. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നില നിർത്തനാണു 23 വയസുകാരിയായ മഗ്നയുടെ ചുവടുകൾ. സ്ഥാനാർഥി പ്രഖ്യാപനം വന്നു രണ്ടു ദിവസം കൊണ്ട് തന്നെ സജീവമാണ് മഗ്ന.തിരുവനന്തപുരം കോർപ്പറേഷൻ അലത്തറ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി. അനസ്തേഷ്യ ടെക്നീഷ്യൻ അവസാന വർഷ വിദ്യാർത്ഥിനിയായ മാഗ്നയാണ് നഗരസഭയിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥി.Also read: കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർ പങ്കെടുത്തേക്കുംവീടുകൾ കയറി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഈ 23 വയസുകാരി. തിരുവനന്തപുരം നഗരസഭയിൽ പുതുതായി ചേർത്ത അലത്തറ വാർഡിൽ നിന്നാണ് മാഗ്നയുടെ ഭാഗ്യപരീക്ഷണം. കൃത്യമായ കാഴ്ചപ്പാടോടുകൂടിയാണ് മാഗ്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാഗ്നയുടെ സ്ഥാനാർഥിത്വത്തിൽ സന്തോഷത്തിലാണ് നാട്. വിജയ പ്രതീക്ഷയാണ് മാഗ്നയ്ക്ക് മുന്നിലുള്ളത്. അതിനുള്ള പ്രവർത്തനങ്ങളിലാണ് മാഗ്ന.Magna is the youngest candidate in the Thiruvananthapuram Corporation. The 23-year-old Magna is aiming to maintain her majority in the election. Magna has been active within two days of the announcement of her candidacy.The post ‘കൃത്യമായ കാഴ്ചപ്പാട്’ ; പ്രായം കുറഞ്ഞ സ്ഥാനാർഥി മാഗ്നയെ അറിയാം appeared first on Kairali News | Kairali News Live.