കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന് ചേരും. രാവിലെ 8.30 ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. നേരത്തെ നവംബർ ഒന്നാം തീയതി നിശ്ചയിച്ചിരുന്ന യോഗം നിയമസഭാ സമ്മേളനം മൂലം മാറ്റിവയ്ക്കുകയായിരുന്നു. സുപ്രധാനയോഗം ആയതിനാൽ തന്നെ ചാൻസിലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്തേക്കും.യോഗത്തിൽ വിവിധ വിഷയങ്ങളിൽ ഇടത് അംഗങ്ങൾ പ്രതിഷേധം ഉന്നയിക്കും. സെനറ്റ് യോഗം ചെയ്യുന്നത് ചട്ടവിരുദ്ധമാണ് എന്ന ആരോപണം ഇടത് അംഗങ്ങൾ മുന്നോട്ടുവയ്ക്കും. കാര്യവട്ടം ക്യാമ്പസിലെ ഡീൻ സി എൻ വിജയകുമാരിക്കെതിരായ ജാതി അധിക്ഷേപ പരാതിയും അംഗങ്ങൾ യോഗത്തിൽ ഉയർത്തും. ഡീനിന് എതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടാകും പ്രതിഷേധം.Also read: ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് പുരസ്കാരം:’സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം’: മുഖ്യമന്ത്രി പിണറായി വിജയൻരജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിഷയവും യോഗത്തിൽ ചർച്ചയാവും. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ അനിൽകുമാറിനെ ജോലിയിൽ പ്രവേശിപ്പിക്കണം എന്ന ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കാൻ വി സി തയ്യാറായിരുന്നില്ല. ഇതും യോഗത്തിൽ ഇടത് അംഗങ്ങൾ വിസിക്ക് എതിരെ ആയുധമാക്കും.The post കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർ പങ്കെടുത്തേക്കും appeared first on Kairali News | Kairali News Live.