കോഴിക്കോട്, നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക അട്ടിമറിക്കാൻ വീണ്ടും UDF ശ്രമം. വോട്ടർ പട്ടിക ഹിയറിങ് നടക്കുന്നതിനിടെയാണ് സംഭവം. വോട്ട് ചേർക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിവാദ പരാമർശവുമായി നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റായ മുസ്ലിം ലീഗ് നേതാവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സിറ്റിങ് നടക്കുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കഴിഞ്ഞ ദിവസം ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗ് നേതാവും നാദാപുരം പഞ്ചായത്ത് പ്രസിഡണ്ടുമായ വി.വി മുഹമ്മദലിയാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. തട്ടമിട്ട ആളുകളുടെ വോട്ട് മാത്രം തള്ളിക്കളയുന്നു എന്ന വർഗീയ പരാമർശവും ജനപ്രതിനിധിയായ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായി. ALSO READ: കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി ; UDF -ന്റെ വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നടക്കാവ് മണ്ഡലം സെക്രട്ടറി ധനേഷ് രാജി വെച്ചുഇതിൻ്റെ തുടർച്ചയായി ആണ് ഇന്നും UDF – മുസ്ലിം ലീഗ് പ്രവർത്തകർ, സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചത്. പഞ്ചായത്ത് സെക്രട്ടറി M P റജുലാലിനെ ഭീഷണിപ്പെടുത്തി, UDF സംഘടിതമായി കള്ളവോട്ട് ചേർക്കുന്നതായി LDF ആരോപിച്ചു. പൊലീസ് എത്തിയതോടെ സംഘർഷത്തിന് അയവ് വന്നു.The post നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക അട്ടിമറിക്കാൻ വീണ്ടും UDF ശ്രമം; വോട്ടർ പട്ടിക ഹിയറിങിനിടെയാണ് സംഭവം appeared first on Kairali News | Kairali News Live.