വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി നാളെ

Wait 5 sec.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നതിനാൽ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വരുമെന്ന് കേസിൽ ഹാജരായ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. എസ് ഐ ആറിനായി 26000 ഉദ്യോഗസ്ഥരെ കൂടി മാറ്റുന്നതോടെ ഉദ്യോഗസ്ഥ ക്ഷാമവും ഭരണ സ്തംഭനവും ഉണ്ടാവും. മാത്രമല്ല വോട്ടർപട്ടിക പരിഷ്കരണം അടിയന്തര പ്രാധാന്യമുള്ള കാര്യമല്ല. മെയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ALSO READ: ‘തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് BJP ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം’: എംവി ​ഗോവിന്ദൻ മാസ്റ്റർഎന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കും എന്ന് കമ്മീഷനാണ് തീരുമാനിക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. കമ്മീഷനാണ് തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സർവ്വാധികാരി എന്നും അതിനാൽ ഹൈക്കോടതി ഒരു കാരണവശാലും ഇടപെടരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ പാർട്ടികൾ എസ്ഐആർ തടയാൻ ശ്രമിക്കുകയാണെന്നും കമ്മീഷൻ ആരോപിച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട കോടതി നാളെ വിധി പറയാൻ.The post വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി നാളെ appeared first on Kairali News | Kairali News Live.