കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം ഒന്നാം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി

Wait 5 sec.

മനാമ: കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം ഒന്നാം വാര്‍ഷിക സമ്മേളനവും, വാഗണ്‍ ട്രാജഡി അനുസ്മരണവും ജനസാനിധ്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. 2024 നവംബര്‍ മാസത്തിലാണ് തിരൂര്‍ മണ്ഡലം കമ്മിറ്റി ബഹ്റൈനില്‍ നിലവില്‍ വന്നത്. കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ തിരൂര്‍ സിഎച്ച് സെന്ററിന് അടക്കം മണ്ഡലത്തിലെ ഒട്ടനേകം ജീവ കാരുണ്യ, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ഭാഗം ആവാന്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ തിരൂര്‍ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി. 1921 നവംബര്‍ മാസമാണ് വാഗണ്‍ കൂട്ടക്കൊല നടന്നത്. ആ ചരിത്രത്തെ അനുസ്മരിക്കല്‍ കൂടി സമ്മേളനത്തിന്റെ ഭാഗമായിരുന്നു.മനാമയിലെ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്ര പ്രഭാഷകന്‍ അബ്ദുര്‍ റഹ്‌മാന്‍ അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.വാഗണ്‍ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ അയവിറക്കി ഡോക്യൂമെന്ററിയും പരിപാടിയില്‍ പ്രദര്‍ശനം നടത്തി. കെഎംസിസി ബഹ്റൈന്‍ ഹെല്‍ത്ത് വിങ്ങില്‍ ആത്മാര്‍ഥ സേവനം നടത്തുന്ന തിരൂര്‍ മണ്ഡലത്തിലെ ഡോക്ടര്‍ യാസര്‍ ചോമയിലിനെ ചടങ്ങില്‍ ജില്ല പ്രസിഡന്റ് മോമോന്റോ നല്‍കി ആദരിച്ചു.കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍, ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കൈത്തമണ്ണ, ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജില്ല സെക്രട്ടറി ജാസിര്‍ കന്മനം, തിരൂര്‍ മണ്ഡലം ഭാരവാഹികള്‍ ആയ ഇബ്രാഹിം പരിയാപുരം, താജു ചെമ്പ്ര, ഫാറൂഖ് തിരൂര്‍, മുനീര്‍ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീന്‍ കുറ്റൂര്‍ എന്നിവര്‍ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടി വാഗണ്‍ ട്രാജഡി ചരിത്ര ക്വിസ് മത്സരം നടന്നു. പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും നല്‍കി. തിരൂര്‍ മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്തവരെ പരിപാടിയില്‍ ആദരിച്ചു.കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അബ്ദുറസാഖ് നദ്വി കണ്ണൂര്‍ പ്രാര്‍ത്ഥന നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി റമീസ് കല്പ പഴംകുളങ്ങരപദ്ധതി പ്രഖ്യാപനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും, ട്രഷറര്‍ റഷീദ് ആതവനാട് നന്ദിയുംപറഞ്ഞു.  The post കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം ഒന്നാം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.