‘ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും’; കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ കെ എസ്‍ യു ജില്ലാ പ്രസിഡന്റ്

Wait 5 sec.

കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ കെ എസ്‍ യു. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കെ എസ് യു പ്രവർത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.പ്രവർത്തകരെ പരിഗണിക്കാത്തതിൽ ഫേസ്ബുക്ക് പോസ്റ്റുമായി കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ രംഗത്തെത്തിയിട്ടുണ്ട്. ‘ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെ എസ് യു. കെ എസ് യു കാർക്ക് കോളേജിൽ മാത്രമല്ല പണി’ എന്നും ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.Also read: ‘രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്ന പൗരന്‍മാരായി വളരാനാകട്ടെ’; ശിശുദിനാശംസകള്‍ നേർന്ന് നിയമസഭാ സ്പീക്കര്‍കെ എസ് യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ്‌ നൽകിയത് ഒരാൾക്ക് മാത്രമാണ്. വെറും ആൾക്കൂട്ടമല്ല കെ എസ് യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് മുന്നറിയിപ്പും ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്നുണ്ട്. ഡി സി സി നേതൃത്വത്തിന് നൽകിയ പട്ടികയും കെ എസ് യു ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്നുണ്ട്.The post ‘ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും’; കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ കെ എസ്‍ യു ജില്ലാ പ്രസിഡന്റ് appeared first on Kairali News | Kairali News Live.