പട്ടാപ്പകൽ ക്ഷേത്ര കാണിക്ക വഞ്ചി മോഷണ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ

Wait 5 sec.

പത്തനംതിട്ടയിൽ പട്ടാപ്പകൽ ക്ഷേത്ര കാണിക്ക വഞ്ചി കുത്തി തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിൽ എന്നയാളാണ് പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേനെ എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.Also read: മതിൽ കെട്ടിയപ്പോൾ വഴിക്ക് വീതി കുറഞ്ഞെന്ന് പരാതി; ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനംക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർത്ഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്നും ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല പൊലീസിന് മോഷ്ടാവിനെ കൈമാറി.Locals caught the thief red-handed while he was trying to break open a temple display case in broad daylight in Pathanamthitta and handed him over to the police.The post പട്ടാപ്പകൽ ക്ഷേത്ര കാണിക്ക വഞ്ചി മോഷണ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ appeared first on Kairali News | Kairali News Live.