യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ. തന്റെ വീട്ടിൽ ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി ജെഫ്രി എപ്സ്റ്റീൻ വെളിപ്പെടുത്തി. ജെഫ്രി എപ്സ്റ്റീനിന്റെ പേരിൽ പ്രചരിക്കുന്ന ഈമെയിലാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ട്രംപിന് എപ്സ്റ്റീൻ ലൈംഗിക പീഡനത്തിന് ഇരകളായ പെൺകുട്ടികളെകുറിച്ച് അറിയാമായിരുന്നുവെന്നും ഇമെയിലിലൂടെ വെളിപ്പെടുത്തുന്നുണ്ട്.ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ പുറത്തുവിട്ടത് യു.എസിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ്. ട്രംപ് ഭരണകൂടം എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് പുതിയ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ട്രംപിനെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് പുറത്തുവന്ന ഇമെയിലുകളിലൂടെ ഉയർത്തുന്നതെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ വാദം.Also read: യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് വിരാമം: ധനാനുമതി ബിൽ പാസായി; ഒപ്പുവച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് 1993ല്‍ ഡോണൾഡ് ട്രംപും മാര്‍ല മാപ്പിള്‍സും തമ്മിലുള്ള വിവാഹത്തില്‍ ജെഫ്രി എപ്സ്റ്റീന്‍ പങ്കെടുത്ത എക്സ്ക്ലൂസീവ് ഫോട്ടോകള്‍ ഇതിന് മുൻപ് പ്രചരിച്ചിരുന്നു. ഇതിന് പുറമേ 1999ല്‍ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഇവന്റില്‍ ട്രംപും എപ്സ്റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, നിലവിൽ ട്രംപിനെതിരെ ഉയർന്ന വന്നിരിക്കുന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് തള്ളിയിരിക്കുകയാണ്. ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഡെമോക്രാറ്റുകള്‍ മാധ്യമങ്ങള്‍ക്ക് നൽകിയ വ്യാജ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് അറിയിച്ചു.The post ‘ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ട്രംപ് മണിക്കൂറുകളോളം ചെലവഴിച്ചു’; പുതിയ വെളിപ്പെടുത്തൽ ഇമെയിൽ വഴി appeared first on Kairali News | Kairali News Live.