റിയാദ്: 2025 സെപ്റ്റംബർ മാസത്തിൽ സൗദി അറേബ്യയിലെ പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിൽ 9 ശതമാനം വർധനവ് ഉണ്ടായതായി SAMA റിപ്പോർട്ട്. ഇത് 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 13.4 ബില്യൺ റിയാലിലെത്തി.2025 ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ വിദേശ പണമയയ്ക്കലിൽ ഏകദേശം 0.4 ശതമാനം അഥവാ 59 ദശലക്ഷം റിയാലിന്റെ നേരിയ വർധനവ് ഉണ്ടായി.2025-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ സൗദി അറേബ്യയിലെ പ്രവാസികളുടെ വ്യക്തിഗത പണമടയ്ക്കൽ ഏകദേശം 19.6 ശതമാനം വർദ്ധിച്ച് ഏകദേശം 125.2 ബില്യൺ റിയാലിലെത്തി.2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിദേശ സൗദികളിൽ നിന്നുള്ള പണമയയ്ക്കലിലും സെപ്റ്റംബറിൽ ഒരു ശതമാനം വർധനവ് ഉണ്ടായതായും സാമ റിപ്പോർട്ട് വ്യക്തമാക്കുന്നു. The post സൗദി പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിൽ വർദ്ധനവ് appeared first on Arabian Malayali.