മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ‘കളങ്കാവല്‍’ സിനിമയുടെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. നാളെ ഇന്ത്യൻ സമയം വൈകുന്നേരം ആറു മണിക്കാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം നടൻ വിനായകനും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ‘കുറുപ്പ്’, ‘ഓശാന’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിതിൻ കെ ജോസ് സംവീധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കളങ്കാവല്‍’. നവംബര്‍ 27ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. ‘മമ്മൂട്ടിക്കമ്പനി’ നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കും. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ഏ‍ഴാമത്തെ ചിത്രമാണ് കളങ്കാവല്‍.ALSO READ: ചതുരംഗപ്പലക തുറക്കുന്ന സാഹസികലോകം വീണ്ടും എത്തുന്നു ജുമാൻജി 3 സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺഅതേസമയം, ക‍ഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘നിലാ കായും’ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നത്. ചിത്രത്തിൻ്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനത്തിൻ്റെ രചന നിര്‍വഹിച്ചത് വിനായക് ശശികുമാറാണ്. ലിറിക്കല്‍ വീഡിയോ ഒരുക്കിയത് അന്ന റാഫിയാണ്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൻ്റെ ടീസറിന് വൻ പ്രേക്ഷക പ്രതികരണമാണ് നേരത്തെ ലഭിച്ചത്.The post ആരാധകരെ ശാന്തരാകുവിൻ: മെഗാസ്റ്റാര് മമ്മൂട്ടിയുടെ ‘കളങ്കാവല്’ ട്രെയിലര് റിലീസ് നാളെ appeared first on Kairali News | Kairali News Live.