കൈയിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; കുടുംബ തര്‍ക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ, കേസെടുത്ത് പൊലീസ്

Wait 5 sec.

പരസ്പരം തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം. സംസാരത്തിനിടെ മാരിയോ തന്നെ മർദ്ദിച്ചെന്നാണ് ജിജിയുടെ പരാതി. ഇടതു കൈയിൽ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.ALSO READ: ‘ഔദ്യോഗിക നാമം ഉപയോഗിക്കുന്നത് ജാതി വോട്ടിനല്ല, ബാലറ്റ് പേപ്പറിൽ വോട്ടർ പട്ടികയിലെ പേരേ പറ്റൂ’; പേര് വിവാദത്തിൽ പ്രതികരിച്ച്എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ പി. ബാബു70,000 രൂപ വിലയുള്ള ഫോൺ മാരിയോ തകർത്തെന്നും ജിജി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിഎൻസ് 126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. അതേസമയം, ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പൊലീസ് അറിയിച്ചു.The post കൈയിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; കുടുംബ തര്‍ക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ, കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.