ദില്ലി സ്ഫോടനത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം. ‘ഭീകരർ എങ്ങനെ വരുന്നു, സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ? എന്ന് തുടങ്ങുന്ന പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുമെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഇപ്പോള്‍ മോദിക്കുതന്നെ തിരിച്ചടിയാകുന്നത്.സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ..? ഭീകരർക്ക് ആയുധം എവിടെനിന്നാണ് കിട്ടുന്നത്. അവർ എങ്ങനെ രാജ്യത്തേക്ക് കടക്കുന്നു. അതിർത്തികൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അല്ലേ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മോദിയുടെ പഴയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലായിരുന്നു.ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം 2012ൽ മുംബൈയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തതാണ് നരേന്ദ്ര മോദി അന്ന് പ്രസംഗിച്ചത്. അന്നത്തെ യുപിഎ സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളും ചോദ്യങ്ങളുമാണ് മോദി അന്ന് ഉന്നയിച്ചത്. ദില്ലി സ്ഫോടനത്തിന് പിന്നാലെ വീണ്ടും ഈ പ്രസംഗം ‘ഭീകരവാദികളുടെ കൈയിൽ ആയുധം എത്തുന്നു. പണം എത്തുന്നു. മുഴുവൻ പണവിനിമ യവും സർക്കാരിൻ്റെ നിയന്ത്രണ ത്തിലാണ്. ആർബിഐയുടെ കൈകളിലാണ്. സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലാണ്. ഇടയിൽ ആരും ഇല്ല. എന്നിട്ടും എന്തുകൊണ്ട് ഇത് തടയാനോ ഭീകരരെയും പിടികൂടാനോ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഭീകരർ വരുന്നു, ആക്രമിക്കുന്നു, രക്ഷപ്പെടുന്നു. പ്രധാനമന്ത്രി നിങ്ങൾ പറയൂ. ബി എസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കൈയിലല്ലേ. എന്നിട്ടും വിദേശത്തുനിന്ന് ഭീകരർ എങ്ങനെ രാജ്യത്ത് കടക്കുന്നുവെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തില്‍ ചോദിക്കുന്നു.ALSO READ: കൈയിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; കുടുംബ തര്‍ക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ, കേസെടുത്ത് പൊലീസ്‘മോദി അദ്ദേഹത്തോടുതന്നെ ചോദ്യങ്ങൾ ചോദിക്കുന്നു’ എന്ന തലവാചകത്തോടെയാണ് പലരും സമൂഹമാധ്യമങ്ങളിൽ പഴയ വീഡിയോ പങ്കിടുന്നത്. നരേന്ദ്രമോദി 2014ൽ അധികാരമേറ്റശേഷം പത്താൻകോട്ട്, ഉറി, പുൽവാമ അടക്കം നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നത്.The post ‘ഭീകരർ എങ്ങനെ വരുന്നു, സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ?: ദില്ലി സ്ഫോടനത്തിന് പിന്നാലെ വീണ്ടും ചര്ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം appeared first on Kairali News | Kairali News Live.