‘ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി, പുറത്തിറങ്ങാൻ കഴിയാത്ത വിധം അപവാദം പറഞ്ഞു’: ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച പ്രവര്‍ത്തക ശാലിനി സനിൽ

Wait 5 sec.

വ്യക്തിഹത്യ താങ്ങാനാവാത്തതാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് നെടുമങ്ങാട് നഗരസഭ ബി ജെ പി പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനിൽ. ആർ എസ് എസ് പ്രാദേശിക നേതാക്കൾ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് അവര്‍ പറഞ്ഞു.പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. പനങ്ങോട്ടേല വാർഡിൽ ബി ജെ പി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചത്. സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യമെന്ന് അവര്‍ പറഞ്ഞു.ALSO READ: കൂത്താട്ടുകുളത്ത് വീട്ടിൽ നിന്നിറക്കി വിട്ട അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർ എസ്എ സ് നേതൃത്വത്തിന് മാത്രമാണ്. അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ശാലിനി വീട്ടിൽ തിരിച്ചെത്തി. നേരത്തെ, നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞു. ഇതിൽ മനംനൊന്താണ് ശാലിനി ആത്മഹത്യാ ശ്രമം നടത്തിയത്. ക‍ഴിഞ്ഞ ദിവസം സീറ്റ് നിഷേധിച്ചതില്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകൻ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തിരുന്നു.The post ‘ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി, പുറത്തിറങ്ങാൻ കഴിയാത്ത വിധം അപവാദം പറഞ്ഞു’: ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച പ്രവര്‍ത്തക ശാലിനി സനിൽ appeared first on Kairali News | Kairali News Live.