അന്താരാഷ്ട്ര വേദിയിലെ ഈ വാക്കുകൾ കേട്ട് നെറ്റി ചുളിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടു നടക്കുന്നവരായിരിക്കും

Wait 5 sec.

ലോകപ്രശസ്ത ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. വിജയ് പ്രഷാദിന്റെ കേരളത്തെ പറ്റിയുള്ള വാക്കുകൾ ശ്രദ്ധേയമാകുന്നു. ചൈനീസ് മാദ്ധ്യമ പ്രവർത്തകയായ ലീ ജിംഗ് ജിംഗുമായി ‘Talk it Out with Li Jingjing’ എന്ന അന്താരാഷ്ട്ര വേദിയിൽ കേരളം അതിദരിദ്ര്യ നിർമാർജനത്തിൽ നേടിയ വിജയത്തെക്കുറിച്ചാണ് വിജയ് പ്രഷാദ് സംസാരിച്ചത്.ഡോ. വിജയ് പ്രഷാദിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മന്ത്രി എംബി രാജേഷ് പങ്കുവെയ്ക്കുകയും ചെയ്തു. ‘ഈ വാക്കുകൾ കേൾക്കൂ. ഏത് മലയാളിക്കാണ് ഇതിൽ അഭിമാനം തോന്നാത്തത്! ഇത് കേട്ട് നെറ്റി ചുളിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടു നടക്കുന്നവരായിരിക്കുമെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. കേരള മോഡലിന് ലഭിക്കുന്ന തുടർച്ചയായ ഈ ആഗോള അംഗീകാരങ്ങൾ ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നുവെന്നും മന്ത്രി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.Also Read: കൂത്താട്ടുകുളത്ത് വീട്ടിൽ നിന്നിറക്കി വിട്ട അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി“മുതലാളിത്തത്തിന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ, ദാരിദ്ര്യം, വിശപ്പ്, ഭവനരഹിതരായ അവസ്ഥ എന്നിവയെ അതിജീവിച്ച ലോകത്തിലെ സ്ഥലങ്ങൾ ഒരു സോഷ്യലിസ്റ്റ് പാത പിന്തുടരുന്നതായി കാണാം. ചൈന അവയിലൊന്നാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളം അതി ദാരിദ്ര്യം (absolute poverty) ഇപ്പോൾ മറികടന്നിരിക്കുന്നു. അവിടെ ഭരിക്കുന്നത് ഒരു ഇടതുപക്ഷ സർക്കാരാണ്.” ഡോ. വിജയ് പ്രഷാദ് പറഞ്ഞു. ഡോ. വിജയ് പ്രഷാദിന്റെ മന്ത്രി എം ബി രാജേഷ് പങ്കുവെച്ച വീഡിയോThe post അന്താരാഷ്ട്ര വേദിയിലെ ഈ വാക്കുകൾ കേട്ട് നെറ്റി ചുളിക്കുന്ന മലയാളികളുണ്ടെങ്കിൽ അവർ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടു നടക്കുന്നവരായിരിക്കും appeared first on Kairali News | Kairali News Live.