തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പ കേസ് പ്രതിയെയും സ്ഥാനാർത്ഥിയാക്കി ബിജെപി. തിരുവനന്തപുരം വട്ടിയൂർക്കാവ് വഴോട്ടുകോണം വാർഡിൽ മത്സരിക്കാനാണ് ബി ജെ പി കാപ്പ കേസ് പ്രതിയെ രംഗത്തിറക്കിയത്. സുഗുതനെ ആണ് സ്ഥാനാര്‍ഥിയാക്കിയത്. രണ്ടാം ഘട്ട ബി ജെ പി സ്ഥാനാർഥി പട്ടികയിലാണ് സുഗതനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിലവില്‍ KAA(P)A 15 (B) പ്രകാരം ആറു മാസം സ്റ്റേഷനിൽ വന്ന് ഒപ്പിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം, സുഗതനെതിരെ കാപ്പ ചുമത്തിയത് ഓഗസ്റ്റ് മാസമാണ്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ ഏ‍ഴ് കേസുക‍ളാണുള്ളത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും സുഗതനെതിരെ കേസുണ്ട്. കൊലപാതകശ്രമം, ഗുണ്ടാ പ്രവർത്തനം തുടങ്ങിയവയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.Content Summary: In the upcoming local body elections, the Bharatiya Janata Party (BJP) has fielded a candidate who is reportedly an accused under the Kerala Anti-Social Activities (Prevention) Act (KAAPA). Sugathan has been nominated to contest from the Vazhottukonam ward in Vattiyoorkavu, Thiruvananthapuram. His name was announced in the BJP’s second phase candidate list. As per KAAPA Section 15(B), Sugathan is currently required to report to the police station and sign in regularly for a period of six months.The post തദ്ദേശ തെരഞ്ഞെടുപ്പില് ഗുണ്ടയും: കാപ്പ കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കി ബിജെപി appeared first on Kairali News | Kairali News Live.