‘പലയിടത്ത് നിന്നും സമ്മർദം, എത്ര കൊമ്പന്മാരായാലും പോരാടും’: ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്ത്

Wait 5 sec.

ആര്‍ എസ് എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. ‘പലയിടത്ത് നിന്നും സമ്മർദമുണ്ടെന്ന് സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ആർഎസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തു. ശരീരവും മനസും നൽകി. എന്നിട്ടും ബിജെപിയും ആർ എസ് എസ്സും ചെയ്തത് കണ്ടോയെന്ന് സുഹൃത്തിനോട് ചോദിച്ചു.എത്ര കൊമ്പന്മാരായാലും പോരാടുമെന്നും എന്ത് വിലകൊടുത്തും അഭിമാനം സംരക്ഷിക്കുമെന്നും സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ ആനന്ദ് കെ തമ്പി പറഞ്ഞു.The post ‘പലയിടത്ത് നിന്നും സമ്മർദം, എത്ര കൊമ്പന്മാരായാലും പോരാടും’: ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്ത് appeared first on Kairali News | Kairali News Live.