ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന ജില്ല അധ്യക്ഷൻ കരമന അനിലിൻ്റെ വാദം പൊളിയുന്നു. ആർഎസ്എസിൻ്റെ പരിപാടിയിൽ ആനന്ദ് പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ആത്മഹത്യ ചെയ്തതിന് പിന്നാലെ ആനന്ദിനെ അറിയില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.എന്നാല്‍ ആനന്ദ് കെ തമ്പിക്കൊപ്പം ബിജെപി കൗൺസിലർ തിരുമല അനിൽ, ബിജെപി നേതാക്കളായ പെരുത്താവൂർ ചന്ദ്രൻ, വിനോദ് കുമാർ, പി വി മഞ്ജു തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. നേരത്തെ ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്നായിരുന്നു ജില്ല അധ്യക്ഷൻ കരമന അനിൽ പറഞ്ഞത്.ALSO READ: കൂത്താട്ടുകുളത്ത് വീട്ടിൽ നിന്നിറക്കി വിട്ട അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടിക‍ഴിഞ്ഞ ദിവസമാണ് ആനന്ദ് സീറ്റ് നിഷേധിച്ചിതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. തൻ്റെ പതിനാറാമത്തെ വയസ്സുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹം തൻ്റെ സുഹൃത്തുക്കള്‍ക്കയച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പാര്‍ട്ടി നേതൃത്വം തൃക്കണ്ണാപുരത്ത് മണ്ണ മാഫിയ ബന്ധമുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയെന്നും ആനന്ദ് ആരോപിച്ചു. The post ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന ജില്ല അധ്യക്ഷൻ കരമന അനിലിൻ്റെ വാദം പൊളിഞ്ഞു; നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് appeared first on Kairali News | Kairali News Live.