ശാലിനിയുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നീക്കം നടന്നു: പനങ്ങോട്ടേല വാർഡിൽ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രചരണത്തിനിറക്കി ബിജെപി

Wait 5 sec.

നെടുമങ്ങാട് നഗരസഭ പനങ്ങോട്ടേല വാർഡിൽ BJP സ്ഥാനാർത്ഥിയായി വോട്ട് തേടി ഇറങ്ങി മറ്റൊരു സ്ഥാനാർഥി. ശ്രുതിയാണ് പ്രചരണവുമായി രംഗത്തെത്തിയത്. ഇതോടുകൂടി ശാലിനി സനലിൻ്റെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നീക്കം നടന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെ മുതലാണ് ശ്രുതി പ്രചരണവുമായി ഇറങ്ങിയത്. ശാലിനി ആത്മഹത്യാശ്രമം നടത്തിയ അതേദിവസം തന്നെ ശ്രുതിയെ ഒരു സംഘം ബിജെപി പ്രവർത്തകർ പ്രചരണത്തിന് ഇറക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.പനങ്ങോട്ടേല വാര്‍ഡ് ബിജെപി സ്ഥാനാർഥി നിർണയത്തിൽ തർക്കം നിലനിന്ന സ്ഥലമായിരുന്നു. എന്നാല്‍ ശാലിനിയുടെ പേരിനാണ് മുൻതൂക്കം എന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്തുമെന്നും ബിജെപി നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കം നടന്നുവെന്ന് ശാലിനിക്ക് ബോധ്യപ്പെട്ടിരുന്നു.ALSO READ: ‘ഒരു കാലഘട്ടത്തിലും ബിജെപിയുടെ പ്രവർത്തകൻ ആയിരുന്നില്ല’: ആനന്ദ് കെ തമ്പിയെ തള്ളിപ്പറഞ്ഞ് ബി ജെ പി നേതാവ് എസ് സുരേഷ്എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ആരേയും പ്രചരണത്തിന് ഇറങ്ങാൻ പറഞ്ഞിട്ടില്ലെന്നും ബി ജെ പി ജില്ലാ നേതൃത്വം പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ മഹിള മോര്‍ച്ച പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.The post ശാലിനിയുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നീക്കം നടന്നു: പനങ്ങോട്ടേല വാർഡിൽ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രചരണത്തിനിറക്കി ബിജെപി appeared first on Kairali News | Kairali News Live.