കണ്ണൂരിൽ ബി എൽ ഒ ജീവനൊടുക്കി. കണ്ണൂർ ഏറ്റുകുടുക്കയിലാണ് സംഭവം. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി എൽ ഒ അനീഷ് ജോർജ് (44) ആണ് മരിച്ചത്. എസ് ഐ ആർ ജോലിസമർദ്ദം കാരണമാണ് ജീവനൊടുക്കിയതെനാണ് സംശയം. ജോലി സമ്മർദ്ദത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു.Also read: ‘ഒരു കാലഘട്ടത്തിലും ബിജെപിയുടെ പ്രവർത്തകൻ ആയിരുന്നില്ല’: ആനന്ദ് കെ തമ്പിയെ തള്ളിപ്പറഞ്ഞ് ബി ജെ പി നേതാവ് എസ് സുരേഷ്ബി എൽ ഒ യുടെ മരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പൊലീസ് അന്വേഷണം നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ജോലി സമ്മർദ്ദം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.The post എസ്ഐആര്‍ ജോലിസമർദ്ദം മൂലമെന്ന് സംശയം; കണ്ണൂരിൽ ബി എൽ ഒ ജീവനൊടുക്കി appeared first on Kairali News | Kairali News Live.