ആനന്ദ് കെ തമ്പി ബി ജെ പി പ്രവര്‍ത്തകനല്ല; വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം

Wait 5 sec.

തിരുവനന്തപുരം | സീറ്റ് നിഷേധിച്ചെന്ന ആരോപണവുമായി ആത്മഹത്യ ചെയ്ത തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് കെ തമ്പി ബി ജെ പി പ്രവര്‍ത്തകന്‍ അല്ലെന്ന് പാര്‍ട്ടി നേതൃത്വം. ആനന്ദ് ശിവസേനയില്‍ അംഗമായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടിയുടെ വിശദീകരണം മുന്നോട്ടുവച്ചും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആനന്ദ് ഉണ്ടായിരുന്നില്ല. ബി ജെ പി ജനാധിപത്യ രീതിയിലാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ആനന്ദിന്റെ മരണം പാര്‍ട്ടിക്കെതിരായ കുപ്രചാരണത്തിന് തത്പര കക്ഷികള്‍ ഉപയോഗപ്പെടുത്തുകയാണെന്നും സുരേഷ് പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി തനിക്ക് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശമയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. മണ്ണ് മാഫിയക്കാരനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു.