രുദ്രനായി മഹേഷ് ബാബു; രാജമൗലി വാരണാസിയിൽ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് എലമെന്റുകൾ

Wait 5 sec.

എസ് എസ് രാജമൗലിയുടെ ഒരു ചിത്രത്തിന്റെ അപ്ഡേറ്റിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്എസ്എംബി29 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ട്രെയിലർ ലോഞ്ചിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വാരാണസി എന്നാണ് ചിത്രത്തിന്റെ പേര്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഗ്രാൻഡ് ഗ്ലോബ് ട്രോട്ടർ പരിപാടിയിലാണ് ടീസർ ലോഞ്ച് ചെയ്തത്.മഹേഷ് ബാബുവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ സിനിമയെ പറ്റിയുള്ള ചർച്ചകൾ തകൃതിയായി ആരംഭിച്ചിട്ടുണ്ട്. ടീസറിൽ അവസാനഭാഗത്താണ് മഹേഷ്ബാബുവിനെ കാണിക്കുന്നത്.Also Read: മമിത ബൈജുവും പ്രദീപ് രംഗനാഥനും ഒ ടി ടി കീഴടക്കുമോ? ഈ ആഴ്ചത്തെ റിലീസുകൾ അറിയാംഎന്നാൽ ടീസറിനുള്ളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിനെയും പ്രിയങ്ക ചോപ്രയെയും ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് സിനിമയുടെ കഥ സഞ്ചരിക്കുക എന്നാണ് ടീസറിൽ നിന്ന് മനസിലാക്കുന്നത്. അതിനെ സാധൂകരിക്കുന്ന രീതിയിൽ ‘globetrotter, timetrotter’ എന്നീ വാക്കുകളും ടീസറിൽ ഉപയോഗിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ദൃശ്യാവിഷ്കാരമായിരിക്കും സിനിമ എന്നാണ് വിലയിരുത്തപ്പെടുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന കഥാപാത്രത്തിന്റെയും പ്രിയങ്ക ചോപ്രയുടെ മന്ദാകിനിയുടെയും കാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.The post രുദ്രനായി മഹേഷ് ബാബു; രാജമൗലി വാരണാസിയിൽ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് എലമെന്റുകൾ appeared first on Kairali News | Kairali News Live.