മുലയൂട്ടുന്ന സ്ത്രീകളെ ഉൾപ്പെടെ കഴുത്തറുത്ത് കൊലപ്പെടുത്തി; കോംഗോയിലെ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു

Wait 5 sec.

കോംഗോയിലെ ആശുപത്രിയില്ലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുലയൂട്ടുന്ന സ്ത്രീകളെ ഉൾപ്പെടെ ആശുപത്രി കിടക്കയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു.വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഭീകരാക്രമണത്തെ ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ആണ് എന്നാണ് വിവരം. ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ജൂലൈയില്‍ നടത്തിയ ആക്രമണത്തില്‍ ഇതുരി പ്രവിശ്യയില്‍ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്.Also read: ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദം: മാപ്പുപറഞ്ഞ് ബി ബി സിആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്ന് കേണല്‍ അലൈന്‍ കിവേവ അറിയിച്ചു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി നേതാവ് സാമുവല്‍ കാകുലേ കഘേനി പറഞ്ഞു. എന്നാല്‍ ഈ ഗ്രാമങ്ങളിലെ ആക്രമണത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്നത് വ്യക്തമല്ല.The post മുലയൂട്ടുന്ന സ്ത്രീകളെ ഉൾപ്പെടെ കഴുത്തറുത്ത് കൊലപ്പെടുത്തി; കോംഗോയിലെ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.