സഊദി അറേബ്യയില്‍ ‘വിസ ബൈ പ്രൊഫൈല്‍’ പദ്ധതിക്ക് തുടക്കമായി

Wait 5 sec.

റിയാദ് | യോഗ്യരായ വിസ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡും പാസ്പോര്‍ട്ട് വിശദാംശങ്ങളും ഉപയോഗിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തത്ക്ഷണം നേടാന്‍ സാധിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമായ ‘വിസ ബൈ പ്രൊഫൈല്‍’ പദ്ധതിക്ക് തുടക്കമായി.യോഗ്യതയുള്ള വിസ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡും പാസ്പോര്‍ട്ട് വിശദാംശങ്ങളും ഉപയോഗിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണിതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് എക്സില്‍ കുറിച്ചു.ആഭ്യന്തര മന്ത്രാലയം, ആഗോള ധനകാര്യ സേവന കമ്പനിയായ വിസ, സഊദി ടൂറിസം അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് സംയോജിത ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കിയത്. സുഗമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ യാത്രാനുഭവങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും 2024-ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ജി20 രാജ്യങ്ങളില്‍ സഊദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായും മന്ത്രി പറഞ്ഞു.